മഹാരാഷ്​​്ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 25,000 കടന്നു; ഇന്നുമാത്രം സ്​ഥിരീകരിച്ചത്​ 1495 പേർക്ക്​

മുംബൈ: മഹാരാഷ്​ട്രയിൽ 1495 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഒരുദിവസം ഇത്രയും അധികംപേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ഇതാദ്യമായാണ്​. ഇതുവരെ 25,992 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം കണ്ടെത്തിയത്​. 24 മണിക്കൂറിനുള്ളിൽ 54 പേരാണ്​ മരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 975 ആയി ഉയർന്നു. 

തലസ്​ഥാനമായ മുംബൈയിൽ മാത്രം ബുധനാഴ്​ച 800 പേർക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​. ഇതോടെ ഇവിടത്തെ രോഗബാധിതരുടെ എണ്ണം 15,747 ആയി. രാജ്യത്ത്​ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതക്കുന്ന നഗരങ്ങളിലൊന്ന്​ മുംബൈയാണ്​. 24 മണിക്കൂറിൽ കോവിഡ്​ ബാധിച്ച് മരിച്ച​ 54 പേരിൽ 40 പേരും മുംബൈയിൽതന്നെ​. രാജ്യത്തെ കോവിഡ്​ രോഗബാധിതരിൽ 21 ശതമാനവും മുംബൈയിലാണ്​. 3.71 ശതമാനമാണ്​ ഇവിടത്തെ മരണനിരക്ക്​. 

തുടർച്ചയായ ആറാം ദിവസമാണ്​ മഹാരാഷ്​ട്രയിൽ ആയിരത്തിലധികം പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിക്കുന്നത്​. ആയിരത്തിലധികം കേസുകൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലാണ്​. ഇവിടം കോവിഡ്​ ഹോട്ട്​സ്​പോട്ടായി പ്രഖ്യാപിച്ച്​ അടച്ചിട്ടിരിക്കുകയാണ്​. 

Tags:    
News Summary - Maharashtra Crosses 25,000 Coronavirus Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.