മുംബൈ: കർഷകരുടെ കടം എഴുതിത്തള്ളാൻ വിസമ്മതിച്ച സർക്കാറിനെതിരെ മഹാരാഷ്ട്രയിലെ കർഷകർ പാൽ നിരത്തിലൊഴുക്കി പ്രതിഷേധിച്ചു. കിസാൻ ക്രാന്തി മോർച്ചയുടെ നേതൃത്വത്തിലാണ് സമരം. ഷിർദി, നാസിക് പ്രദേശങ്ങളിൽനിന്ന് നഗരങ്ങളിലെ വിപണികളിലേക്ക് പോകുകയായിരുന്ന ടാങ്കറുകൾ തടഞ്ഞാണ് പാൽ നിരത്തിലൊഴുക്കിയത്. ഉറുമാമ്പഴം, തക്കാളി, പച്ചമുളക് എന്നിവയും നിരത്തിലെറിഞ്ഞു. നാസികിൽ കർഷകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
കിസാൻ ക്രാന്തി മോർച്ച പ്രതിനിധികളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മിലെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപക സമരം.
കടം എഴുതിത്തള്ളുക, കാർഷിക ഉൽപന്നങ്ങളുടെ അടിസ്ഥാന വില കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. കൂടുതൽ സമയം ആവശ്യപ്പെട്ടതല്ലാതെ പ്രതീക്ഷ നൽകുന്ന മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ലെന്ന് കർഷകനേതാക്കൾ പറഞ്ഞു.
അഹ്മദ്നഗർ, നാസിക്, കോലാപുർ, സാംഗ്ളി, സോലാപുർ, നാേന്ദഡ്, ജൽഗാവ് തുടങ്ങിയ ജില്ലകളിലെ കർഷകരാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. രണ്ടു ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. വ്യാഴാഴ്ച സമരം െമാത്തവ്യാപാരകേന്ദ്രങ്ങളെ ഭാഗികമായാണ് ബാധിച്ചത്. സമരം തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.