പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സുരക്ഷ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നേതാക്കളുടെ സുര‍ക്ഷ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. കോൺഗ്രസ്, എൻ.സി.പി, ഉദ്ധവ് പക്ഷത്തിന്‍റെ ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ എന്നീ പാർട്ടികളിലെ 25 നേതാക്കളുടെ സുരക്ഷയാണ് പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

അതേസമയം, മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബത്തിന്‍റേയും സുരക്ഷ പിൻവലിച്ചിട്ടില്ല. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ മിലിന്ദ് നവേക്കറിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും നൽകിയിട്ടുണ്ട്.

എൻ.സി.പി നേതാവ് ശരത് പവാറിന്‍റെയും മകൾ സുപ്രിയ സുലെയുടേയും സുരക്ഷ നിലനിർത്തുകയും എൻ.സി.പി നേതാക്കളായ അജിത് പവാറിന്റെയും ദിലീപ് വാൽസെ പാട്ടീലിന്റെയും സുരക്ഷ ഇസെഡിൽ നിന്നും വൈ പ്ലസായി കുറക്കുയും ചെയ്തു.

നവാബ് മാലിക്, അനിൽ ദേശ്മുഖ്, വിജയ് വഡേത്തിവാർ, ബാലാസാഹേബ് തൊറാട്ട്, നാനാ പട്ടോലെ, ഭാസ്‌കർ ജാദവ്, സതേജ് പാട്ടീൽ, ധനജയ് മുണ്ടെ, സുനിൽ കേദാരെ, നർഹാരി സിർവാൾ, വരുൺ സർദേശായി എന്നിവരുടെ സുരക്ഷ പിൻവലിച്ചിട്ടുണ്ട്. 

Tags:    
News Summary - Maharashtra Government Removes Security Of Several Key Opposition Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.