മുംബൈ: മഹാരാഷ്ട്രയിലെ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് പൊതുസമ്മതം നൽകി സംസ്ഥാന സർക്കാർ. നേരത്തെ, മഹാവികാസ് അഘാഡി സർക്കാർ സംസ്ഥാനത്ത് പൊതു സമ്മതം പിൻവലിച്ചിരുന്നു. ഈ തീരുമാനം ഏക്നാഥ് ഷിൻഡെ സർക്കാർ തിരുത്തുകയായിരുന്നു.
മഹാവികാസ് അഘാഡി സർക്കാറിന്റെ തീരുമാനം തിരുത്തി സി.ബി.ഐക്ക് കേസുകൾ അന്വേഷിക്കാൻ പൊതുസമ്മതം നൽകണമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പ് ശിപാർശ നൽകിയിരുന്നു. ഈ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് സർക്കാറിന്റെ അനുമതി ആവശ്യമില്ല.
2020 ഒക്ടോബർ 21നാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ പൊതുസമ്മതം ഒഴിവാക്കിയത്. കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളെ തുടർന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.