മുംബൈ: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വമിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് മഹാരാഷ്ട്ര ഗവർണർ. ജയിലിൽവെച്ച് അർണബ് ഗോസ്വാമി ആക്രമിക്കപ്പെട്ടേക്കാമെന്നും വീട്ടുകാരെപോലും കാണാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ഭഗത് സിങ് േകാശിയാരി പറഞ്ഞു.
ഗവർണർ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അർണബ് ഗോസ്വാമിയുടെ ആരോഗ്യ കാര്യങ്ങളിൽ ആശങ്ക അറിയിക്കുകയും ബന്ധുക്കളെ കാണാൻ അനുവാദം നൽകണമെന്നും നിർദേശിക്കുകയും ചെയ്തു.
അതേസമയം, അലിബാഗ് ജയിലിൽ മൊബൈൽ ഫോൺ ഉപേയാഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അർണബിനെ ജയിലിൽനിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. നവംബർ 18വരെ അർണബ് ജയിലിൽ തുടരും.
ജയിൽ മാറ്റുന്ന സമയത്ത് പുറത്തുകൊണ്ടുവന്ന അർണബ് തെൻറ ജീവൻ അപകടത്തിലാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർമാരോട് ജയിൽ അധികൃതർക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു.
നേരത്തേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവർ അർണബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥക്ക് സമാനമെന്നുമായിരുന്നു ഉയർന്നുവന്ന പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.