10 മാസത്തിനിടെ 13 പേരെ കൊന്നുതിന്നു; കടുവയെ 'നാടുകടത്തി'

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നരഭോജി കടുവയെ പിടികൂടി. 10 മാസത്തിനിടെ 13 പേരെയാണ് കടുവ കൊന്നുതിന്നത്. ഗഡ്ചിരോളി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ പിടികൂടിയത്.

സിടി 1 എന്നറിയപ്പെട്ടിരിക്കുന്ന കടുവ വാഡ്‌സ ഫോറസ്റ്റ് റേഞ്ചിൽ സഞ്ചരിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ വാഡ്‌സയിൽ ആറു പേരെയും ഭണ്ഡാര ജില്ലയിൽ നാലുപേരെയും ബ്രഹ്മപുരി ഫോറസ്റ്റ് റേഞ്ചിൽ മൂന്നു പേരെയുമാണ് കടുവ കൊന്നത്. കടുവയെ പുനരധിവാസത്തിനായി 183 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിലെ ഗോരെവാഡ റെസ്ക്യൂ സെന്ററിലേക്ക് അയച്ചു.

Tags:    
News Summary - Maharashtra: Man eater tiger that killed 13 captured in Gadchiroli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.