മുംബൈ: വിൽപന വർധിപ്പിക്കാൻ മദ്യത്തിന് സ്ത്രീകളുടെ പേരിടണമെന്ന് പൊതുചടങ്ങിൽ പ്രസംഗിച്ച് മഹാരാഷ്ട്ര ജലവിഭവമന്ത്രിയും മുതിന്ന ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജൻ വിവാദത്തിൽ. ഞായറാഴ്ച, ‘മഹാരാജ’ എന്ന പേരിൽ മദ്യം ഉൽപാദിപ്പിക്കുന്ന നന്ദുർബാറിലെ പഞ്ചസാര ഫാക്ടറിയുടെ പൊതുപരിപാടിയിലാണ് വിവാദപരാമർശം. വിൽപന വർധിപ്പിക്കാൻ ‘മഹാരാജ’ എന്ന പേര് മാറ്റി ‘മഹാറാണി’ എന്നു തിരുത്തണമെന്നാണ് മന്ത്രി പറഞ്ഞത്. സ്ത്രീകളുടെ പേരിലുള്ള ‘ബോബി’, ‘ജൂലി’ എന്നീ മദ്യങ്ങളെക്കുറിച്ചും പരാമർശിച്ച മന്ത്രി, പുകയില ഉൽപന്നങ്ങൾക്കും പെണ്ണുങ്ങളുടെ പേരിടുന്നതാണ് ഇപ്പോഴത്തെ ശൈലിയെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി മാപ്പുപറഞ്ഞു.
മന്ത്രി മദ്യലഹരിയിലാേണാ പ്രസ്താവന നടത്തിയതെന്ന സംശയമാണ് എൻ.സി.പി പ്രകടിപ്പിച്ചത്. ഭരണകക്ഷിയായ ശിവസേന പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയാണ് പ്രതികരിച്ചത്. ഗ്രാമങ്ങളിൽ മദ്യത്തിെനതിരെ സ്ത്രീകൾ രംഗത്തിറങ്ങുമ്പോൾ ഒരു മന്ത്രി സ്ത്രീകളെ അപമാനിച്ചും മദ്യത്തെ അനുകൂലിച്ചും പ്രസംഗിച്ചത് നിർഭാഗ്യകരമാണെന്ന് സേനപത്രം എഴുതി. ശ്മശാനത്തിന് വകുപ്പില്ലാത്തതും മഹാജൻ അതിെൻറ മന്ത്രിയാകാഞ്ഞതും ഭാഗ്യമെന്ന് പരിഹസിക്കുകയും ചെയ്തു ശിവസേന. മദ്യത്തെയും ബി.ജെ.പി അനുകൂലിക്കുേന്നാ എന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.