നവാബ് മാലിക്ക്

ഇ.ഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രി നവാബ്​ മാലികിന്റെ കസ്റ്റഡി നീട്ടി

മും​​ബൈ: എൻഫോഴ്സ്മെന്റ് ഡയറക്ട​േററ്റ് അറസ്റ്റ് ചെയ്ത മ​​ഹാ​​രാ​​ഷ്ട്ര മ​​ന്ത്രി​​യും എ​​ൻ.​​സി.​​പി നേ​​താ​​വു​​മാ​​യ ന​​വാ​​ബ്​ മാ​​ലി​​കി​​ന്റെ ജു​​ഡീ​​ഷ്യ​​ൽ ക​​സ്റ്റ​​ഡി പ്ര​​ത്യേ​​ക പി.​​എം.​​എ​​ൽ.​​എ കോ​​ട​​തി അ​​ടു​​ത്ത 22 വ​​രെ നീ​​ട്ടി. ക​​ള്ള​​പ്പ​​ണ​​മു​​പ​​യോ​​ഗി​​ച്ച്​ ദാ​​വൂ​​ദ്​ ഇ​​ബ്രാ​​ഹി​​മി​​ന്റെ സ​​ഹോ​​ദ​​രി​​യി​​ൽ​​നി​​ന്ന്​ ഭൂ​​മി വാ​​ങ്ങി​​യെ​​ന്ന കേ​​സി​​ലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളുടെ പ്രധാന വിമർശകനായിരുന്നു നവാബ് മാലിക്. 

കാ​​ലി​​ൽ നീ​​രും വേ​​ദ​​ന​​യു​​മ​​ട​​ക്കം വൃ​​ക്ക സം​​ബ​​ന്ധ​​മാ​​യ പ്ര​​യാ​​സ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​താ​​യി മാ​​ലി​​ക്​ കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. വേ​​ദ​​ന​​സം​​ഹാ​​രി​​യാ​​ണ്​ ജ​​യി​​ൽ അ​​ധി​​കൃ​​ത​​ർ ന​​ൽ​​കു​​ന്ന​​തെ​​ന്നും ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​ണ്​ ത​​നി​​ക്കു​ വേ​​ണ്ട​​തെ​​ന്നും കോ​​ട​​തി​​യോ​​ട്​ അദ്ദേഹം ആവശ്യപ്പെട്ടു. 

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 23നാ​​ണ്​ മാ​​ലി​​കി​​നെ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ന്റ്​ അ​​റ​​സ്റ്റ്​ ചെ​​യ്ത​​ത്. കേ​​സി​​നെ​​തി​​രെ മാ​​ലി​​ക്​ ന​​ൽ​​കി​​യ ഹ​​ര​​ജി സു​​പ്രീം​​കോ​​ട​​തി ഏ​​പ്രി​​ൽ 22ന്​ ​​പ​​രി​​ഗ​​ണി​​ക്കും.

Tags:    
News Summary - Maharashtra Minister Nawab Malik's custody extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.