പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച കേസില്‍ മഹാരാഷ്ട്ര മന്ത്രിക്ക് മൂന്നു മാസം കഠിന തടവ്

മുംബൈ: പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച കേസില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രിക്ക് മൂന്നു മാസം കഠിന തടവും പിഴയും ശിക്ഷ. മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി യശോമതി ഠാക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്.

15,500 രൂപയാണ് പിഴ. അമരാവതി ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മന്ത്രിയുടെ മൂന്ന് സഹായികളെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.

എട്ടു വര്‍ഷം മുമ്പ് യശോമതി എം.എല്‍.എ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം. യശോമതിയുടെ വാഹനം വണ്‍വേ തെറ്റിച്ച് സഞ്ചരിച്ചതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ തടഞ്ഞു. ഇതോടെ യശോമതിയും സഹായികളും കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.