മുംബൈ: ഒരുമിച്ച് പോരാടിയാൽ ഏത് കരുത്തനെയും മറിച്ചിടാമെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ശിവസേന. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ്കൗൺസിൽ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഗാഡിയുടെ അട്ടിമറി വിജയത്തിന്‍റെ തിളക്കത്തിലാണ് ശിവസേന ഒരുമയുടെ കരുത്തിനെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
'ആറ് സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ അഞ്ചിലും എൻ.സി.പി-കോൺഗ്രസ്-ശിവസേന സഖ്യമായ മഹാ വികാസ് അഗാഡി വിജയിച്ചു. പല മിഥ്യാധാരണകളെയും പൊളിച്ചടക്കിയതാണ് സഖ്യത്തിന്‍റെ വിജയം' -സേന മുഖപത്രമായ സാംമ്ന എഡിറ്റോറിയലിൽ പറഞ്ഞു.
'കൊടുങ്കാന്‍റിറെ ശക്തിയോടെയാണ് ബി.ജെ.പിയെ നാഗ്പൂരിലും പുനെയിലും പരാജയപ്പെടുത്തിയത്. കോൺഗ്രസും നേതാക്കളും രംഗത്തിറങ്ങിയതോടെ അത്ഭുതം സംഭവിതച്ചത് കാണാനായി. ഹൈകമാന്‍റിന്‍റെ ഇടപെടലും വിജയത്തിന് കരുത്തേകി. സഖ്യം ബി.ജെ.പി പോക്കറ്റ് തകർത്തത് മഹാരാഷ്ട്രയിൽ കാണാനായി' സാംമ്നയിൽ പറഞ്ഞു.
സംഘപരിവാർ ആസ്ഥാനത്തിന്‍റെ അടിത്തറ ഇളകിയിട്ടുണ്ട്. ശിവസേനയുടെ കാല് വലിക്കാനായി റിബലിനെ ഇറക്കി ബി.ജെ.പി വെറുതെ സമയം പാഴാക്കി. ബി.ജെ.പി ഇതിൽനിന്ന്് പാഠം പഠിക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നു.
അതേസമയം പരമ്പരാഗത ശക്തികേന്ദ്രമായ നാഗ്പൂർ, പൂനെ എന്നിവിടങ്ങളിൽ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി പാർട്ടി യോഗത്തിൽ പരാജയം സംബന്ധിച്ച് ചർച്ചചെയ്യുമെന്ന് ഫഡ്നാവിസ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തി ശക്തിയാർജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ് ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ആർ.എസ് .എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ് പൂരിൽ ബി.ജെ.പി സ്ഥാനാർഥി തോറ്റിരുന്നു. കോൺഗ്രസ് സ്ഥാനാർഥി അഭിജിത് വാൻജാരിയാണ് നാഗ് പൂരിൽ ബി.ജെ.പിയെ തകർത്തത്. കേന്ദ്രമന്ത്രി നിതിൻ ഗഡ് കരിയുടെ തട്ടകമെന്ന് അറിയപ്പെടുന്ന നാഗ് പൂർ ബി.ജെ.പിയുടെ ശക് തികേന്ദ്രങ്ങളിലൊന്നാണ്.
നിയമസഭ കൗൺസിലേക്കുള്ള ആറ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. മഹാവികാസ് അഗാഡി നാല് സീറ്റുകളിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.