മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി-കോൺഗ്രസ്-ശിവസേന കൂട്ടുകെട്ടിൽ പിറന്ന മഹാ വികാസ് അഗാഡി സർക്കാറിെൻറ പദവിക ൾ സംബന്ധിച്ച് ധാരണയായി. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുമ്പോൾ ഉപമുഖ്യമന്ത്രി പദവി എൻ.സി.പി യും സ്പീക്കർ സ്ഥാനം കോൺഗ്രസും അലങ്കരിക്കും.
വ്യാഴാഴ്ച തന്നെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകീട്ട് 6.40ന് മുംബൈയിലെ ശിവാജി പാർക്കിൽ സഖ്യ സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താമെന്നാണ് ഗവർണർ രേഖാമൂലം അറിയിച്ചത്. ശിവസേനക്ക് 15 മന്ത്രിമാരും കോൺഗ്രസിനും എൻ.സി.പിക്കും 13 വീതം മന്ത്രിമാരും സഭയിലുണ്ടാകും. ഉപമുഖ്യമന്ത്രി, സ്പീക്കർ പദവികൾ കൂടാതെയാണിത്.
രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകൾ എൻ.സി.പി നേതൃത്വം തള്ളി. മഹാ വികാസ് അഗാഡി സഖ്യത്തിലെ മുഴുവൻ എം.എൽ.എമാരും ഗവർണറെ കണ്ട്, ഉദ്ധവ് താക്കറെയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് നൽകി.
ചൊവ്വാഴ്ച ട്രിഡൻറ് ഹോട്ടലിൽ നടന്ന മഹാരാഷ്ട്ര വികാസ് അഗാഡി എം.എൽ.എമാരുടെ സംയുക്ത യോഗത്തിൽ ഉദ്ധവ് താക്കറയെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന്‍റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.