നിയന്ത്രണംവിട്ട ടാങ്കർ ഇടിച്ചു കയറി 48 വാഹനങ്ങൾ തകർന്നു; അപകടം പുണെ-ബംഗളൂരു പാതയിൽ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ 48 വാഹനങ്ങൾ തകർന്നു. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേരുടെ പരിക്ക് നിസാരമാണ്. ആളപായമില്ല.

ഞായറാഴ്ച രാത്രിയിൽ പുണെ -ബംഗളൂരു പാതയിൽ നവാലെ പാലത്തിലാണ് കൂട്ടയിടി നടന്നത്. ലോറിയുടെ ബ്രേക്ക് പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂട്ടയിടിയിൽ തകർന്ന വാഹനങ്ങളിൽ 22 കാറുകളും ഒരു ഓട്ടോറിക്ഷയും ഉൾപ്പെടുന്നു.

അപകടത്തിന് പിന്നാലെ പുണെ- ബംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു. തകർന്ന വാഹനങ്ങൾ പ്രദേശത്ത് നിന്ന് നീക്കി‍യ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Maharashtra: Over 40 vehicles damaged in a road accident at Pune-Bengaluru highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.