മുംബൈ: മഹാരാഷ്ട്ര സർക്കാറിനെ നയിക്കുന്ന സഖ്യം മഹാ വികാസ് അഘാഡിക്ക് വേണ്ടത്ര പിന്തുണയില്ലെന്ന് അവർ സഭയിൽ സ്വയം തെളിയിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. എന്നാ്ൽ മഹാ വികാസ് അഘാഡിക്ക് ഭൂരിപക്ഷമില്ലെന്ന് അവർ സ്വയം പ്രഖ്യാപിക്കുന്ന ദിവസത്തിനാണ് കാത്തിരിക്കുന്നതെന്ന് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് സുധീർ മുൻഗണ്ടിവർ പറഞ്ഞു.
സർക്കാർ രൂപവത്കരണവും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതർ നേരിടുന്ന നിയമപ്രതിസന്ധിയും ബി.ജെ.പി കോർ കമ്മിറ്റി ചർച്ചചെയ്തിട്ടുണ്ട്. ഇനിയും ആവശ്യമെങ്കിൽ കോർ കമ്മിറ്റി ചർച്ചകൾ നടക്കും. നിലവിലെ സംഭവ വികാസങ്ങളിൽ ബി.ജെ.പി ഇടപെടുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയ വിമതരെ അയോഗ്യരാക്കാതിരിക്കാനുള്ള സ്പീക്കറുടെ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ സുപ്രീംകോടതി സാവകാശം നൽകിയിരുന്നു. വിമത കാമ്പിൽ ആശ്വാസം നൽകിയ തീരുമാനം പക്ഷേ, ഉദ്ധവ് താക്കറെക്ക് നിരാശയാണ് നൽകിയത്.
അതേസമയം, ശിവസേന, എൻ.സി.പി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്കു മടങ്ങിയാൽ ഒപ്പം നിൽക്കാമെന്ന് വിമതർ തിങ്കളാഴ്ചയും ആവർത്തിച്ചു. നിയമപ്രശ്നം ഒഴിവാക്കാൻ വിമതർ രാജ് താക്കറെയുടെ എം.എൻ.എസ്, പ്രഹാർ പാർട്ടിയുമായി ലയിക്കണം. അല്ലെങ്കിൽ ബി.ജെ.പിയുമായി ലയിക്കണം. എല്ലാവരുമായും വിമത അംഗങ്ങൾ ചർച്ചകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.