മുംബൈ: മഹാരാഷ്ട്ര ഭരണം ബി.ജെ.പി റാഞ്ചുമെന്ന പേടിയിൽ എം.എൽ.എമാർക്ക് കാവലൊരുക്കി ശിവസേനയും കോൺഗ്രസും. 56 എം.എൽ.എമാരെയും പിന്തുണ അറിയിച്ച ഒമ്പതു സ്വതന്ത്രരെയും ശിവ സേന ബാന്ദ്രയിലെ രംഗ്ശാർദ ഹോട്ടലിലേക്ക് മാറ്റിയപ്പോൾ പുതിയ എം.എൽ.എമാരെയെല്ലാം മുംബൈയിലേക്ക് വിളിച്ച് കോൺഗ്രസും കരുതലൊരുക്കുന്നു.
രണ്ടര വർഷം മുഖ്യമന്ത്രി പദമെന്ന നിലപാടിൽ ശിവസേന ഉറച്ചുനിൽക്കുന്നതിനാൽ 105 എം.എൽ.എമാരുമായി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാറുണ്ടാക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് ബി.ജെ.പി. നിലവിലെ സർക്കാർ കാലാവധി അവസാനിക്കാൻ 48 മണിക്കൂർ മാത്രം അവശേഷിക്കെ സേനക്ക് വഴങ്ങാതെ പ്രതിസന്ധി മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി.
പണവും അധികാരവും ഉപയോഗിച്ച് ബി.ജെ.പി എം.എൽ.എമാരെ റാഞ്ചാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് വ്യാഴാഴ്ച സേന മുഖപത്രം ‘സാമ്ന’ ഇറങ്ങിയത്. പിന്നാലെ കോൺഗ്രസ് നേതാവ് വിജയ് വഡെതിവാറും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും സമാന ആരോപണങ്ങളുമായി രംഗത്തുവന്നു.
വ്യാഴാഴ്ച സേന എം.എൽ.എമാരുമായി താക്കറെ ഭവനമായ മാതോശ്രീയിൽ കൂടിക്കാഴ്ച നടത്തിയ പാർട്ടി പ്രസിഡൻറ് ഉദ്ധവ് താക്കറെ ബി.ജെ.പിക്ക് വഴങ്ങി കൂറുമാറില്ലെന്ന് അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചതായാണ് വിവരം. സർക്കാർ രൂപവത്കരണത്തിൽ അന്തിമ തീരുമാനമാകും വരെ ഹോട്ടൽ വിടരുെതന്ന് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.