മുംബൈ: മഹാരാഷ്ട്രയിൽ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. പുനെ ജില്ലയിലെ 50 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അഞ്ച് പേരുടെ സാംപിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ നാല് പേരും നെഗറ്റീവായി.
നിരവധി പേർക്ക് പനി സ്ഥിരീകരിച്ച മേഖലയിൽ ആരോഗ്യ ദ്രുതകർമസേന പരിശോധനയും ബോധവത്കരണവും നടത്തി. പലയിടത്തും ചിക്കുൻഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക സ്ഥിരീകരിച്ചിരുന്നു. ആകെ 63 പേർക്കാണ് സംസ്ഥാനത്ത് സിക ബാധിച്ചത്. മൂന്ന് പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.