മുംബൈ: ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700ലേറെ സ്ഥാനാര്‍ഥികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. ബി.ജെ.പി ജയിച്ച പുണെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്.
എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം. മുംബൈ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന് താനും കുടുംബവും വോട്ട് ചെയ്ത ബൂത്തില്‍നിന്ന് ലഭിച്ചത് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്തിന് ഈ വാര്‍ഡില്‍നിന്ന് 1500 വോട്ടാണ് കിട്ടിയത്.
ഇത്തവണ വോട്ടിങ് യന്ത്രത്തില്‍നിന്ന് താനും കുടുംബവും ചെയ്ത വോട്ടെവിടെ പോയെന്നാണ് ശ്രീകാന്തിന്‍െറ ചോദ്യം. 151ാം വാര്‍ഡില്‍ മത്സരിച്ച ഗോരഖ് അവാദാണ് പരാതി നല്‍കിയ മറ്റൊരു സ്വതന്ത്രന്‍. തന്‍െറ ബൂത്തില്‍ തനിക്കുമാത്രം വോട്ടുചെയ്യുന്ന അനുയായികളുണ്ടെന്നും എന്നാല്‍, ഇത്തവണ 100 വോട്ടാണ് കിട്ടിയതെന്നുമാണ് പരാതി. സംഭാജി ബ്രിഗേഡിന്‍െറ മുംബൈ അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ട് കമീഷനെ സമീപിച്ചിട്ടുണ്ട്. അമരാവതി നഗരസഭയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിലെ അപാകത അന്വേഷിക്കണമെന്നും വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് പ്രദേശത്തെ എം.എല്‍.എയും യുവ സ്വാഭിമാന്‍ പാര്‍ട്ടി നേതാവുമായ രവി റാണയാണ്.
തെരഞ്ഞെടുപ്പ് നടന്ന 10 നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും മുംബൈ, താണെ എന്നിവിടങ്ങളില്‍ ശിവസേനയുമാണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് ഭരിച്ച അമരാവതി, സോലാപുര്‍, എന്‍.സി.പി ഭരിച്ച പുണെ, പിംപ്രി-ചിഞ്ച്വാഡ, എം.എന്‍.എസിന്‍റ നാസിക് എന്നിവിടങ്ങളിലാണ് ബി.ജെ.പി മുമ്പ് ലഭിച്ചതിന്‍െറ മൂന്നിരട്ടിയിലേറെ സീറ്റുനേടി ഒന്നാമതത്തെിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.