മുംബൈ: ലോക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും കോവിഡ് വൈറസ് വ്യാപനം തടുക്കാനാകാതെ മഹാരാഷ് ട്ര. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 10000ലേക്ക് അടക്കുകയാണ്. വ്യാഴാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 9915 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 597 പേർക്ക് കോവിഡ് സ്ഥി രീകരിച്ചു.
ബുധനാഴ്ച 32 മരണമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 26 മരണം നടന്നത് മുംബൈയിലാണ്. ഇതോടെ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 432 ആയി. സംസ്ഥാനത്ത് ഇതുവരെ 1,37,159 കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
തലസ്ഥാന നഗരമായ മുംബൈയിൽ 475 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ രോഗികളുെട എണ്ണം 6,644 ആയി. 270 പേർക്ക് ജീവൻ നഷ്ടമായി. മേയ് 15 നകം മുംബൈയിൽ 20000 ലധികം കോവിഡ് ബാധിതരുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
പൂനെയിൽ 12 മണിക്കൂറിനുള്ളിൽ 127 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1, 368 ആയി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 344 പേർക്കാണ് ധാരാവിയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് മഹാരാഷ്ട്ര സർക്കാർ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കമുണ്ടായിരുന്ന രോഗലക്ഷങ്ങളില്ലാത്തവരെയും ക്വാറൻറീൻ കേന്ദ്രങ്ങളിലാക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.