ഷാജഹാൻപുർ: യു.പിയിലെ സർക്കാർ സ്കൂളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ ബി.ജെ.പി പ്രവർത്തകരെന്ന് കരുതുന്നവർ കാവി നിറം പൂശിയത് വിവാദമാവുന്നു. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നു. ജില്ല ഭരണകൂടം വിഷയത്തിൽ ഒളിച്ചുകളിക്കുന്നതായാണ് ആരോപണം. അന്വേഷണത്തിൽ കാവിയല്ല, മഞ്ഞ നിറമാണ് പൂശിയതെന്നാണ് മനസ്സിലായതെന്നും അതാവെട്ട സ്കൂൾ ഭരണ സമിതിയുടെ നിർദേശപ്രകാരം രണ്ടുവർഷം മുമ്പ് ചെയ്തതാണെന്നുമാണ് ഇവർ നൽകുന്ന വിശദീകരണം.
ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് ജില്ല പ്രസിഡൻറ് കൗശൽ മിശ്ര ജില്ല മജിസ്ട്രേറ്റ് അമൃത് ത്രിപാഠിക്ക് നിവേദനം സമർപ്പിച്ചു. ഗൗരവ വിഷയമായി പരിഗണിച്ച് മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടതായും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പുവയ്യ സത്യപ്രിയ സിങ്ങിനായിരിക്കും അന്വേഷണ ചുമതലയെന്നും മിശ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.