ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യുവരിച്ച കേണൽ ബികുമല്ല സന്തോഷ് ബാബുവിന് മഹാവീർ ചക്ര. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു.
ഭാര്യ സന്തോഷിയും അമ്മ മഞ്ജുളയും ബഹുമതി ഏറ്റുവാങ്ങി. പരംവീർ ചക്ര കഴിഞ്ഞാൽ, ധീരതക്കുള്ള രണ്ടാമത്തെ ബഹുമതിയാണ് മഹാവീർ ചക്ര. 2020 ജൂൺ 15ന് ചൈനീസ് കടന്നുകയറ്റം ചെറുക്കുന്നതിനിടെയാണ് കേണൽ സന്തോഷ് ബാബുവിന് ജീവൻ നഷ്ടമായത്.
അന്ന് ഒപ്പം ജീവത്യാഗംചെയ്ത നായിബ് സുബേദാർ നാഥുറാം സോറൻ, ഹവീൽദാർ കെ. പളനി, നായിക് ദീപക് സിങ്, ശിപായ് ഗുർതേജ് സിങ് എന്നിവർക്ക് മരണാനന്തര ബഹുമതിയായ വീരചക്രയും സമ്മാനിച്ചു. ഗുർതേജ് സിങ്ങിെൻറ മാതാപിതാക്കളും മറ്റ് വീരനായകന്മാരുടെ പത്നിമാരുമാണ് ധീരതക്കുള്ള രാജ്യത്തിെൻറ ആദരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.