മഹിള സമ്മാൻ നിക്ഷേപ പദ്ധതി; 2025 മാർച്ച് വരെ അംഗമാകാം

പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കുമായി കേന്ദ്രസർക്കാർ ഏർ​പ്പെടുത്തിയ മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതി 2025 മാർച്ച് 31നു ശേഷം തുടരാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനായി 2023ൽ കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. 7.5 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതി പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കും ഹ്രസ്വകാലത്തേക്ക് കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാവുന്ന പദ്ധതിയാണ്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചുവടെ:

സർക്കാർ പദ്ധതിയായതിനാൽ സുരക്ഷിത നിക്ഷേപമായി മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റിനെ കണക്കാക്കാം. 2025 മാർച്ച് 31 വരെ ഈ പദ്ധതിയിൽ അംഗമാകാം. പ്രായമോ തൊഴിലോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് എടുക്കാനും സാധിക്കും. വ്യക്തിഗത അക്കൗണ്ടാണ് ഇതുവഴി ആരംഭിക്കാൻ സാധിക്കുക. നിശ്ചിത ​ഫോറത്തിൽ പോസ്റ്റ് ഓഫിസിൽ അ​പേക്ഷിച്ചാൽ മതിയാകും.

കുറഞ്ഞത് 1000 രൂപയോ 100 രൂപയുടെ ഗുണിതങ്ങളായി പരമാവധി രണ്ടുലക്ഷം രൂപയോ അക്കൗണ്ടിൽ (ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളിലോ) നിക്ഷേപിക്കാം. തുടർന്നുള്ള നിക്ഷേപം അനുവദിക്കില്ല. അക്കൗണ്ട് തുടങ്ങിയ തീയതി മുതൽ രണ്ട് വർഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി.

നിലവിലെ നിരക്കായ 7.5 ശതമാനം പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുക. ആറുമാസം പൂർത്തിയായ അക്കൗണ്ടുകൾക്ക് 5.5 ശതമാനം പലിശ നിരക്കിൽ കാലാവധിക്ക് മുമ്പ് തുക പൂർണമായും പിൻവലിക്കാം. മരണം/അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് 7.5 ശതമാനം പലിശനിരക്കിൽ കാലാവധിക്ക് മുമ്പ് തുക പൂർണമായും പിൻവലിക്കാം. മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിക്ക് നികുതിയിളവില്ല.

Tags:    
News Summary - Mahila Samman Investment Scheme; Can be a member till March 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.