രേഖകളില്ലാതെ ത്രിപുരയിലേക്ക് കടന്നു; 12 ബംഗ്ലാദേശികൾ അറസ്റ്റിൽ

അഗർത്തല: മതിയായ രേഖകളില്ലാതെ ത്രിപുരയിലേക്ക് കടന്ന 12 ബംഗ്ലാദേശി പൗരന്മാരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബംഗ്ലാദേശ് പൗരന്മാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ലങ്കാമുറ, ജോയ്‌നഗർ, രാമൻഗർ എന്നിവിടങ്ങളിൽ ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ സാധുവായ രേഖകളില്ലാതെയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് അവർ സമ്മതിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് നിയമം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വെസ്റ്റ് അഗർത്തല പൊലീസ് അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. 

Tags:    
News Summary - 12 Bangladeshi nationals arrested in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.