കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭ എം.പി മഹുവ മൊയ്ത്രയെ ഗോവയിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ചുമതല ഏൽപിച്ചു. ദേശീയതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
കഴിഞ്ഞദിവസം പശ്ചിമ ബംഗാളിലെ രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി ഗോവ മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലെറോയെ പാർട്ടി നാമനിർദേശം ചെയ്തിരുന്നു. സെപ്റ്റംബറിൽ കോൺഗ്രസ് വിട്ട് മമത ബാനർജി ക്യാമ്പിൽ ചേർന്ന ഫലെറോ നിലവിൽ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡൻറാണ്.
പാർലമെന്റിൽ കേന്ദ്രസർക്കാറിനും ബി.ജെ.പിക്കുമെതിരെ ശക്തമായ വാദമുഖങ്ങൾ തുറക്കുന്ന ബംഗാളിൽ നിന്നുള്ള മഹുവ മൊയ്ത്ര അഖിലേന്ത്യ തലത്തിൽ പ്രശസ്തയാണ്. മഹുവയുടെ പാർലമെന്റിലെ പല പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ബി.ജെ.പിക്കെിതിരായ പ്രചരണ ആയുധമാകുകയും ചെയ്തിരുന്നു. ഒഴുക്കുള്ള ഇംഗ്ലീഷിൽ മഹുവ നടത്തിയ പ്രസംഗങ്ങൾ രാജ്യമാകെ അവരെ പ്രസിദ്ധയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.