ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡിന് മണിക്കൂറുകൾക്ക് മുമ്പ്, രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം തേടി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര. ഗുസ്തി താരങ്ങളുടെ പരാതിയിൽ കേസെടുത്തിട്ടും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരേ നടപടിയെടുക്കാത്തതും അദാനി വിഷയത്തിൽ അന്വേഷണം പോലും പൂർത്തിയാക്കത്തതുമാണ് എം.പി പ്രധാനമന്ത്രിക്കുമുന്നിൽ ഉയർത്തിയത്.
" ബഹുമാനപ്പെട്ട പ്രിയ മോദിജി- ഇന്ന് യു.എൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് മൻ കി ബാത്തിന്റെ 100ാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യത്തിന് മറുപടി പറയൂ: 1. എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബി.ജെ.പി വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നില്ല. 2. എന്തുകൊണ്ടാണ് സെബിക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അദാനി വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നന്ദി,” മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഗുസ്തി താരങ്ങളുടെ പരാതിയിൽ ബി.ജെ.പി വനിതാ നേതാക്കൾ മൗനം പാലിക്കുന്നതിരേ കഴിഞ്ഞദിവസം മൊയിത്ര രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങളുടെ പരാതിയിൽ ഫെഡറേഷൻ പ്രസിഡന്റിനെതിരേ പോക്സോ അടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. ഓഹരി വിപണിയിൽ കൃത്രിമം കാണിച്ച കേസിൽ അദാനിക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ സെബി ആറുമാസം കൂടി സമയം നീട്ടി ചോദിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.