ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്. ധൻബാദ് ഐ.ഐ.ടിയിലെ ജിയോ ഫിസിക്സ്, സീസ്മോളജി ഡിപ്പാർട്ട്മെന്‍റിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.
രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ.സി.ആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്. ചെറിയ ഭൂചലനങ്ങൾ വൻ ഭൂകമ്പത്തിന്‍റെ വരവാണ് വിളിച്ചറിയിക്കുന്നത്. അധികൃതർ മുൻകരുതൽ എടുക്കേണ്ട സമയമാണിതെന്നും സീസ്മോളജി-ജിയോ ഫിസിക്സ് വിഭാഗം തലവനായ പി.കെ ഖാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.