ഇംഫാൽ: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽനിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് തീപ്പിടിത്തമുണ്ടായത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉടൻതന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. മുഖ്യമന്ത്രിയുടെ വസതിക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും സുരക്ഷ ശക്തമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
തീപ്പിടിത്തതിന് കാരണമെന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. മെയ്തി ഗോത്ര വിഭാഗത്തിൽപ്പെട്ടവർ ഭൂരിപക്ഷമുള്ള മണിപ്പൂരിലെ ജിരിബാം ജില്ലയിൽ അസം അതിർത്തിയോട് ചേർന്ന് തീപ്പിടിത്തമുണ്ടായി ഒരാഴ്ചക്കുള്ളിലാണ് പുതിയ സംഭവം.
ഐ.എ.എസ് ഓഫിസറായിരുന്ന ടി. കിഗ്പെനും കുടുംബവുമായിരുന്നു ഈ കെട്ടിടത്തിൽ താസിച്ചിരുന്നത്. കഴിഞ്ഞ വർഷം മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇത് ഒഴിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.