ശ്രീനഗർ: ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ മേജറെ ജവാൻ വെടിവെച്ചുകൊന്നു. അതിർത്തി നിയന്ത്രണ രേഖയിലുള്ള ബുച്ചർ പോസ്റ്റിലെ 8 രാഷ്ട്രീയ റൈഫിൾസ് മേജർ ശിഖർ താപ്പയാണ് കൊല്ലപ്പെട്ടത്. നായിക് ജി കതിരേശനാണ് മേജറെ വെടിവെച്ചത്.
തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. ഡ്യൂട്ടി സമയത്തും ഫോൺ ഉപയോഗിച്ചതിനെ ചൊല്ലി മേജർ കതിരേശനുമായി വഴക്കിടുകയായിരുന്നു. ഫോൺ ഉപയോഗിച്ചതിന് ശിക്ഷയായി അടുത്ത ദിവസം കമാൻഡിങ് ഒാഫീസറുടെ അടുത്തു വരെ മാർച്ച് ചെയ്യാൻ പറയുകയും ചെയ്തു. കോപാകുലനായ കതിരേശൻ മേജറെ പുറകിൽ നിന്നും വെടിവെക്കുകയായിരുന്നു.
വെടിയേറ്റ മേജർ താപ സംഭവത്തിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിൽ സൈനിക കോടതി അന്വേഷണത്തിന് ഉത്തവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.