ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ (എൻ.ആർ.െഎ) വിവാഹം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കുന്നു. പ്രത്യേക സമിതി ഇതുസംബന്ധിച്ച ശിപാർശ വിദേശകാര്യമന്ത്രാലയത്തിന് നൽകി. വിവാഹശേഷം വിദേശ രാജ്യങ്ങളിൽ വെച്ചുണ്ടാകുന്ന ഗാർഹികപീഡനങ്ങൾ, അന്യായമായി ഇണയെ ഉപേക്ഷിക്കൽ, സ്ത്രീധനപീഡനം തുടങ്ങിയവയും മറ്റു വൈവാഹിക നിയമ ലംഘനങ്ങളും തടയാനാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യയിൽവെച്ച് വിവാഹം നടത്തി ഭാര്യയെ വിദേശത്ത് കൊണ്ടുപോകുന്ന പലരും പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും പീഡിപ്പിക്കുകയും അന്യായമായി ബന്ധം വേർപെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ആധാർ ഉപയോഗിച്ച് ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പിന്നീട് പരാതികളുണ്ടാകുേമ്പാൾ ബന്ധപ്പെട്ട വ്യക്തിയെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കും. ഇപ്പോൾ ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ പിടികൂടാൻ പൊലീസിന് സാധിക്കുന്നില്ല. ഇവർ നാട്ടിൽ സ്ഥിരതാമസമില്ലാത്തതാണ് കാരണം. ആധാർ വിവരങ്ങളുണ്ടെങ്കിൽ വിമാനത്താവളത്തിൽ എത്തുേമ്പാഴോ പാസ്പോർട്ട് ട്രാക്ക് ചെയ്തോ കണ്ടുപിടിക്കാം.
ഇത്തരം വ്യക്തികൾക്ക് നോട്ടീസ് നൽകാൻ പോലും ഏറെ പ്രയാസമുണ്ടെന്ന് വനിത-ശിശുവികസന മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ എൻ.ആർ.െഎകളുടെ കാര്യത്തിൽ മാത്രമാണ് ശിപാർശയെന്നും വിദേശത്തുള്ള ഇന്ത്യൻ വംശജരുടെ കാര്യം പരിഗണിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യൻ പാസ്പോർട്ടുള്ളവരെയാണ് പുതിയ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത്.
പ്രവാസികളുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ദേശീയ വനിത കമീഷനെ നോഡൽ അേതാറിറ്റിയായി നിയമിക്കാനും സമിതി ശിപാർശ ചെയ്തു. 2005നും 2012നും ഇടയിൽ ഇത്തരം 1300 കേസുകൾ ദേശീയ വനിതകമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രവാസികളുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ റിട്ട. ജഡ്ജി അരവിന്ദ് ഗോയലിെൻറ നേതൃത്വത്തിൽ കഴിഞ്ഞവർഷമാണ് സമിതിയെ നിയോഗിച്ചത്. പ്രവാസികൾ, വിദേശ ഇന്ത്യക്കാർ, വിദേശ ഇന്ത്യൻ വംശജർ (പി.െഎ.ഒ) എന്നിവർക്കെല്ലാം ആധാർ നൽകണമെന്നാണ് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി നയം. ഇവർക്ക് പുറമെ ഇന്ത്യയിൽ താമസ വിസയുള്ള വിദേശികൾക്കും ആധാർ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.