'ഇസ്ലാമിക രാഷ്ട്രങ്ങളെ ഇന്ത്യക്കെതിരെ ഇളക്കിവിട്ടവരെ കണ്ടെത്തി രാജ്യദ്രോഹം ചുമത്തണം'; ആഹ്വാനവുമായി കേന്ദ്ര വിവരാവകാശ കമീഷണർ

ന്യൂഡൽഹി: ബി.ജെ.പി നേതാക്കൾ പ്രവാചക നിന്ദ നടത്തിയ സംഭവത്തിൽ ലോകവ്യാപക പ്രതിഷേധമുയർന്നിരിക്കേ, വിവാദ ആഹ്വാനവുമായി കേന്ദ്ര വിവരാവകാശ കമീഷണർ ഉദയ് മഹൂർകർ. ഇസ്ലാമിക രാഷ്ട്രങ്ങളെ ഇന്ത്യക്കെതിരെ ഇളക്കിവിട്ടവരെ കണ്ടെത്തി രാജ്യദ്രോഹം ചുമത്താനുള്ള ആഹ്വാനമാണ് ഉദയ് മഹൂർകർ നൽകിയിരിക്കുന്നത്. ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും മഹൂർകർ പറയുന്നു.

'പ്രവാചകന്‍റെ പേരിലുള്ള വിവാദത്തിൽ രാജ്യം നടപടികളെടുത്തിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളെ ഇന്ത്യക്കെതിരെ ഇളക്കിവിട്ട ഇന്ത്യൻ പൗരന്മാരുടെ പട്ടികയുണ്ടാക്കി അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ് ഇനി വേണ്ടത്. അവരുടേത് ദേശവിരുദ്ധ പ്രവർത്തനമാണ്. അവരുടെ സ്വത്തുക്കൾ പോലും കണ്ടുകെട്ടാവുന്നതാണ്' -ഉദയ് മഹൂർകർ ട്വീറ്റ് ചെയ്തു.


പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ വധഭീഷണികൾ ഉൾപ്പെടെ വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമീഷണറുടെ വിവാദ ട്വീറ്റ്. 30 വർഷത്തിലേറെ ഇന്ത്യ ടുഡേയിൽ മാധ്യമപ്രവർത്തകനായിരുന്നയാളാണ് മഹൂർകർ. 2020ലാണ് ഇദ്ദേഹം വിവരാവകാശ കമീഷണറായി ചുമതലയേൽക്കുന്നത്.

ബി.ജെ.പി ദേശീയ വക്താവ് നൂ​പു​ർ ശ​ർ​മ​ ചാനൽ ചർച്ചക്കിടെ നടത്തിയ പ്ര​വാ​ച​ക നി​ന്ദ പ​രാ​മ​ർ​ശം കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ​വെ​ട്ടി​ലാ​ക്കി​യിരുന്നു. സംഭവം വിവാദമായതോടെ നൂ​പു​ർ ശ​ർ​മയെ സസ്പെൻഡ് ചെയ്ത് തലയൂരാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും വിവാദം ആഗോള ശ്രദ്ധ നേടി. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയതോടെ കേന്ദ്രം തീർത്തും പ്രതിരോധത്തിലായിരുന്നു.

പ്രവാചകനിന്ദ വിഷയം അന്തർദേശീയ തലത്തിൽ എത്തിച്ച മാധ്യമപ്രവർത്തകരായ റാ​ണ അ​യ്യൂ​ബി​നും ആ​ൾ​ട്ട്​ ന്യൂ​സ്​ സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ്​ സു​ബൈ​റി​നുമാണ് വ്യാ​പ​ക വ​ധ​ഭീ​ഷ​ണികൾ വന്നത്. ഇ​രു​വ​ർ​ക്കും ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​​യാ​ണ്​ വ​ധ​ഭീ​ഷ​ണി ല​ഭി​ക്കു​ന്ന​ത്. ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ര​വ​ധി ക​മ​ന്‍റു​ക​ളും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും റാ​ണ അ​യ്യൂ​ബി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​റ​യു​ന്നു​ണ്ട്.

10 ദി​വ​സം മു​മ്പ്​ ടൈം​സ്​ നൗ ​ചാ​ന​ലി​ലൂ​ടെ ബി.​ജെ.​പി വ​ക്താ​വ്​ ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദ​യു​ടെ വി​ഡി​യോ ലി​ങ്ക്​ മു​ഹ​മ്മ​ദ്​ സു​ബൈ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ ഇ​ത്​ പ​ങ്കു​വെ​ക്കു​ക​യും വി​മ​ർ​ശ​നം ഉ​യ​രു​ക​യും​ ചെ​യ്​​ത​തോ​ടെ വി​ഡി​യോ ടൈം​സ്​ നൗ ​ഡി​ലീ​റ്റ്​ ചെ​യ്തു. ഇ​തി​നു​ പി​ന്നാ​ലെ, ടി.​വി ച​ർ​ച്ച മൊ​ബൈ​ലി​ൽ റെ​ക്കോ​ഡ്​ ചെ​യ്ത വി​ഡി​യോ റാ​ണ അ​യ്യൂ​ബ്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു. ഇ​തോ​ടെയാണ് വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യായത്. റാ​ണ​യു​ടെ​യും സു​ബൈ​റി​ന്‍റെ​യും ട്വി​റ്റ​ർ വി​ഡി​യോ​ക​ൾ ​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലെ പ​ല പ്ര​മു​ഖ​രും പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി.

നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയയാളാണ് വിവരാവകാശ കമീഷണർ ഉദയ് മഹൂർകർ. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തിനും മുകളിലുള്ളയാളാണ് ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറെന്ന ഉദയ് മഹൂർകറുടെ പ്രസ്താവന വിവാദമായിരുന്നു. സവർക്കർ യുഗത്തിന് രാജ്യത്ത് തുടക്കംകുറിച്ചുകഴിഞ്ഞുവെന്നാണ് കഴിഞ്ഞ നവംബറിൽ ഇൻഡോർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉദയ് മഹൂർകർ പറഞ്ഞത്.

'ഭാരതരത്നത്തിനു മുകളിലാണ് സവർക്കറുടെ ഔന്നത്യമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചാൽ നല്ലതുതന്നെയാണ്. എന്നാൽ, അദ്ദേഹത്തിന് ആ പുരസ്‌കാരം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒന്നും സംഭവിക്കില്ല. കാരണം, സവർക്കർ യുഗം ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്' -മഹൂർക്കർ പറഞ്ഞു.

Tags:    
News Summary - Make list of 'citizens who instigated Islamic nations' and 'charge them with treason': Info commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.