അ​സി​മാ​ന​ന്ദ​യു​ടെ ജാ​മ്യം; ​ െത​ല​ങ്കാ​ന സ​ർ​ക്കാ​ർ എ​തി​ർ​ക്കും 

ഹൈദരാബാദ്:  2007ലെ  മക്കാമസ്ജിദ് സ്ഫോടനക്കേസിലെ പ്രതി  അസിമാനന്ദയുടെ ജാമ്യം   റദ്ദാക്കാൻ െതലങ്കാന സർക്കാർ  എല്ലാശ്രമങ്ങളും നടത്തുമെന്ന് ആഭ്യന്തരമന്ത്രി  എൻ. നരസിംഹ റെഡ്ഡി  നിയമസഭയിൽ പറഞ്ഞു. എം.െഎ.എം  എൽ.എൽ.എ  അക്ബറുദ്ദീൻ  ഉവൈസിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച  ഹൈദരാബാദ് കോടതിയാണ്  അസിമാനന്ദക്കും കൂട്ടുപ്രതിയായ  ഭരത്ഭായിക്കും ജാമ്യം ലഭിച്ചത്. ഭരത്ഭായി ജയിലിൽ നിന്ന് ഇറങ്ങിയെങ്കിലും നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ  അസിമാനന്ദ ജയിലിൽതന്നെ കഴിയുകയാണ്. അംബാലയിൽ മറ്റൊരു കേസിൽ ഹാജരാകാൻ അസിമാനന്ദക്ക് കോടതി വാറൻറ് അയച്ചിട്ടുണ്ട്.

Tags:    
News Summary - makkah masjid blast accuse Swami Aseemanand bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.