കോയമ്പത്തൂർ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ് ജില്ലകളിൽ പര്യടനം തുടങ്ങി. ശനിയാഴ്ച മുംബൈയിൽനിന്ന് വിമാനമാർഗമാണ് കോയമ്പത്തൂരിലെത്തിയത്.
വിമാനത്താവളത്തിൽ അണികൾ വൻ വരവേൽപ് നൽകി. തുടർന്ന്, അവിനാശിയിലേക്ക് തിരിച്ചു. 200ലധികം ബൈക്കുകളുടെ അകമ്പടിയോടെയാണ് കമൽഹാസെൻറ കാർ ഉച്ചക്ക് 1.30ഒാടെ അവിനാശിയിലെത്തിയത്. ‘നമ്മവർ വാഴ്ക, തമിഴകത്തിൻ നമ്പിക്കൈ നക്ഷത്രം വാഴ്ക’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ എതിരേറ്റത്.
തമിഴകത്ത് മാറ്റം കൊണ്ടുവരാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പതാക ഉയർത്തിയശേഷം അദ്ദേഹം ആഹ്വാനം ചെയ്തു. കർഷക സംഘടനകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. മാമരത്തുപാളയത്ത് അംഗപരിമിതർക്കായുള്ള വിദ്യാലയം കമൽഹാസൻ തുറന്നു. വൈകീട്ട് ഇൗറോഡിൽ പ്രവർത്തകയോഗത്തിൽ സംസാരിച്ചു. ഞായറാഴ്ചയും ഇൗറോഡ് ജില്ലയിൽ പര്യടനം നടത്തും. മൂന്ന് ജില്ലകളിലായി 18 ഇടങ്ങളിൽ പതാക ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.