ന്യൂഡൽഹി: ‘മലബാർ’ എന്ന േപര് ഒരു കമ്പനിക്കു മാത്രം അവകാശപ്പെട്ടതെല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രകാശ് വാനിയ എന്ന സ്വകാര്യ കമ്പനി 2001 മുതൽ മലബാർ എന്ന പേരിൽ ബിരിയാണി അരി വിൽക്കുന്നുണ്ട്. അതേസമയം, ബരോമ അഗ്രോ പ്രൊഡക്ട്സ് എന്ന കമ്പനിയും ബിരിയാണി അരി ‘മലബാർ’ എന്ന േപരിൽ വിപണിയിലിറക്കിയതാണ് കേസിന് കാരണമായത്. ‘മലബാർ’ എന്നതിൽ ഒരു കമ്പനിക്ക് കുത്തകാവകാശം ഇല്ലെന്ന കൽക്കത്ത ഹൈകോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി വിധി. പ്രകാശ് വാനിയയുടെ അവകാശവാദമാണ് തള്ളിയത്.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, ആർ. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് ‘മലബാർ’ എന്നത് ഒരു കമ്പനിക്കു മാത്രം എന്ന വാദം അംഗീകരിച്ചില്ല. രണ്ട് കമ്പനികളുടെയും ‘മലബാർ’ ലേബൽ വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘മലബാർ കോസ്റ്റ്’, ‘മലബാർ മൺസൂൺ’ തുടങ്ങിയ ലേബലുകളിൽ ഇപ്പോൾ വിവിധ ഉൽപന്നങ്ങൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.