തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും മുന്നിലുള്ള മലപ്പുറത്തോട് കോവിഡ് വാക്സിനേഷനിൽ അവഗണനയെന്ന് കണക്കുകൾ. 44 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 6.7 ലക്ഷം പേർക്കാണ് രണ്ട് ഡോസ് വാക്സിൻ നൽകിയത്. ജനസംഖ്യയുടെ കാര്യത്തിൽ മലപ്പുറത്തിന് തൊട്ട് താഴെ തിരുവനന്തപുരമാണ്. 33 ലക്ഷം പേരുള്ള ഇവിടെ 10 ലക്ഷം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു.
മലപ്പുറത്ത് മൊത്തം ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. എന്നാൽ ജനസംഖ്യയിൽ 12ാം സ്ഥാനത്തുള്ള പത്തനംതിട്ടയിൽ (11 ലക്ഷം പേർ) വാക്സിനേഷൻ ശതമാനം 47.27 ആണ്. അതായത് 11 ലക്ഷം ആളുകളിൽ 5.2 ലക്ഷവും ഇവിടെ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. മലപ്പുറത്തേക്കാൾ താഴെയുള്ള എറണാകുളത്ത് (ജനസംഖ്യ 32,00,000) കുത്തിവെപ്പെടുത്തവർ 30.93 ശതമാനമാണ്. തിരുവനന്തപുരത്താകെട്ട 30.30 ശതമാനവും. പാലക്കാട് ജില്ലയിൽ മൊത്തം ആളുകളിൽ 21 ശതമാനത്തിനേ ഇതുവരെയും വാക്സിൻ നൽകിയിട്ടുള്ളൂ. 28 ലക്ഷമാണ് പാലക്കാെട്ട ജനസംഖ്യ. ഇതിൽ വാക്സിൻ കിട്ടിയത് 5.9 ലക്ഷം പേർക്ക്. ജനസംഖ്യയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളേക്കാൾ ആളെണ്ണം കുറവാണ് പാലക്കാട്. കൊല്ലത്ത് (ജനസംഖ്യ 26 ലക്ഷം) വാക്സിനേഷൻ 6.7 ലക്ഷമാണ്.
വിതരണകേന്ദ്രങ്ങളും കുറവ്
44 ലക്ഷം പേരുള്ള മലപ്പുറം ജില്ലയിൽ 73 വാക്സിൻ വിതരണ കേന്ദ്രങ്ങളാണ് (വ്യാഴാഴ്ച വരെയുള്ള കണക്ക്) ആകെയുള്ളത്. ഇതിനേക്കാൾ ആളുകൾ കുറവുള്ള എറണാകുളത്ത് 118 കേന്ദ്രങ്ങളുണ്ട്. 11 ലക്ഷം പേരുള്ള പത്തനംതിട്ടയിൽ 128 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളുള്ളതും പത്തനംതിട്ടയിലാണ്. 30 ലക്ഷം ആളുകളുള്ള കോഴിക്കോട് 103ഉം 28 ലക്ഷം പേരുള്ള പാലക്കാട് 115ഉം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ആരോഗ്യപ്രവർത്തകരിൽ രണ്ട് ഡോസ് സ്വീകരിച്ചവരുടെ കണക്കെടുത്താലും മലപ്പുറത്താണ് ഏറ്റവും കുറവ്. 71 ശതമാനം പേർക്കാണ് ഇതുവരെ ഇവിടെ രണ്ട് ഡോസും നൽകിയിട്ടുള്ളത്. 40943 ആരോഗ്യപ്രവർത്തകരിൽ രണ്ട് ഡോസും സ്വീകരിച്ചവർ 2891 പേർ. 45 പ്രായപരിധി കഴിഞ്ഞവരുടെ വിഭാഗത്തിലും (രണ്ട് ഡോസും പൂർത്തിയാക്കിയവർ) ഇൗ കുറവ് പ്രകടമാണ്. 14 ശതമാനം പേർ മാത്രമാണ് ഇൗ വിഭാഗത്തിൽ ജില്ലയുടെ നില. സംസ്ഥാനത്തെ ഏറ്റവും കുറവാണിത്.
18-44 പ്രായപരിധിയിലെ മുൻഗണന വിഭാഗങ്ങൾ നിശ്ചയിച്ച് വാക്സിൻ നൽകുന്നതിലും മലപ്പുറത്തെ കണക്കുകൾ ഏറെ പിറകിലാണ്. 0.24 ശതമാനം പേർ മാത്രമാണ് ഇൗ പ്രായപരിധിയിൽ വ്യാഴാഴ്ച വരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
ജില്ല തിരിച്ചുള്ള വാക്സിനേഷൻ വിവരങ്ങൾ:
(വ്യാഴാഴ്ച അർധരാത്രി വരെയുള്ള കണക്കുകൾ അനുസരിച്ച്)
ജില്ല ജനസംഖ്യ വാക്സിനേഷൻ ശതമാനം വിതരണ കേന്ദ്രങ്ങൾ
മലപ്പുറം 44 ലക്ഷം 15.22 73
തിരുവനന്തപുരം 33 ലക്ഷം 30.36 52
എറണാകുളം 32 ലക്ഷം 30.93 118
തൃശൂർ 31 ലക്ഷം 25.80 36
കോഴിക്കോട് 30 ലക്ഷം 19.60 103
പാലക്കാട് 28 ലക്ഷം 21.07 115
കൊല്ലം 26 ലക്ഷം 26.53 86
കണ്ണൂർ 25 ലക്ഷം 25.6 37
ആലപ്പുഴ 21 ലക്ഷം 29.04 81
കോട്ടയം 19 ലക്ഷം 29.47 30
കാസർകോട് 13 ലക്ഷം 27.69 13
പത്തനംതിട്ട 11 ലക്ഷം 47.27 128
ഇടുക്കി 11 ലക്ഷം 26.36 36
വയനാട് 8 ലക്ഷം 37.5 22
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.