ബകു (അസർബൈജാൻ): ചേരിചേരാ ഉച്ചകോടിയുടെ വേദിയിൽ ഇന്ത്യയും പാകിസ്താനും ജമ്മു-കശ് മീർ വിഷയം ഉന്നയിച്ചേപ്പാൾ മറ്റു രാജ്യങ്ങൾക്കു മൗനം. യു.എൻ വേദിയിൽ ഇന്ത്യക്കെതിരെ ജ മ്മു-കശ്മീർ വിഷയത്തിൽ പരാമർശം നടത്തിയ മലേഷ്യ ചേരിചേരാ വേദിയിൽ മൗനം പാലിച്ചു. വ്യവസായികളുടെ പാമോയിൽ വ്യാപാര വിലക്കിലേക്ക് മലേഷ്യയോടുള്ള പ്രതിഷേധം വന്നു നിൽക്കുന്നതിനിടയിലാണിത്. ഇറാൻ പ്രസിഡൻറ് ഡോ. ഹസൻ റൂഹാനിയുമായി നടത്തിയ ചർച്ചകളിൽ പാക് പ്രസിഡൻറ് ആരിഫ് അൽവി, കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുെന്നന്ന വിഷയം ഉന്നയിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. കശ്മീർ വിഷയത്തിൽ ഇറാൻ നൽകിവരുന്ന പിന്തുണക്ക് നന്ദി പ്രകടിപ്പിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
ഭീകരതയും വൻകിട രാജ്യങ്ങളുടെ മേധാവിത്വ സമ്മർദങ്ങളും പരാമർശിച്ചപ്പോൾതന്നെയാണ് ചേരിചേരാ ഉച്ചകോടിയിൽ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് കശ്മീർ വിഷയത്തിൽ മൗനം പാലിച്ചത്. മൂലകാരണങ്ങൾക്ക് പോംവഴി ഉണ്ടാക്കാതെ ഭീകരത ഇല്ലായ്മ ചെയ്യാനാവില്ലെന്ന് 94കാരനായ മഹാതിർ മുഹമ്മദ് പറഞ്ഞു. വൻകിട രാജ്യങ്ങളുടെ സമ്മർദ, മേധാവിത്വ തന്ത്രങ്ങൾക്കെതിരെ ഒന്നിച്ചു നിൽക്കാൻ ഏറ്റവും വലിയ ആഗോള കൂട്ടായ്മയായ ചേരിചേരാ പ്രസ്ഥാനത്തിെൻറ അംഗങ്ങൾക്ക് കഴിയുന്നില്ല.
ഫലസ്തീൻ എംബസി മലേഷ്യയിൽ തുറക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചേരിചേരാ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനം െചയ്യുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിവിധ രാഷ്ട്ര നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയെങ്കിലും പാകിസ്താൻ, മലേഷ്യൻ നേതാക്കളുമായി അതുണ്ടായില്ല. ആതിഥേയ രാജ്യമായ അസർബൈജാെൻറ പ്രസിഡൻറ് ഇൽഹാം അലിയേവ്, ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന തുടങ്ങിയവരുമായി വെങ്കയ്യ നായിഡു ചർച്ചകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.