മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കല്‍‌ കേസ് സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കണമെന്നാവശ്യ​െപ്പട്ട്​ ഭൂവുടമകൾ നൽകിയ കേസ് സുപ്രീംകോടതി തള്ളി. സർവകലാശാലക്കായി ആദ്യം നിശ്ചയിച്ചിരുന്ന ആതവനാട് വില്ലേജിലെ ഭൂമി ഏറ്റെടുക്കാന്‍ നിർദേശിക്കണം എന്നാവശ്യപ്പെട്ട് ഭൂമി ഉടമകൾ തന്നെ നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.

തങ്ങളുടെ ഭൂമിക്ക് വില കുറവാണെന്നും നിലവിൽ സർവകലാശാല ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്ന വെട്ടം വില്ലേജിലെ ഭൂമിയിൽ ഭൂരിഭാഗവും ചതുപ്പു നിലം ആണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഹരജി തള്ളിയ കോടതി ഭൂ ഉടമകളെ രൂക്ഷമായി പരിഹസിച്ചു. വസ്തു വിൽക്കാൻ വേണ്ടി ആദ്യമായി കോടതി സമീപിച്ചിരിക്കുകയാണ് ഹരജിക്കാര്‍. വസ്തു സ്വന്തം നിലക്ക്​ വിറ്റു കൂടെ എന്നും കോടതി ചോദിച്ചു.

നേരത്തെ സർവകലാശാലക്കായി ആദ്യം നിശ്ചയിച്ചിരുന്ന ആതവനാട് വില്ലേജിലെ ഭൂമി നിർമാണത്തിന്​ അനുയോജ്യമല്ലെന്ന്​ കണ്ടെത്തിയാണ്​ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചത്​. പിന്നീട്​ വെട്ടം വില്ലേജിലെ 17.21 ഏക്കർ ഭൂമി അതിലെ കണ്ടൽകാടും വെള്ളകെട്ടുമുള്ള മൂന്നേക്കർ ഒഴ​ിവാക്കി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Malayalam University land encroachment case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.