കോവിഡ് ബാധിച്ച തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു 

മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി.എ പിള്ള (70) മരിച്ചു. മുംബൈയിൽ കാന്തിവല്ലിയിലായിരുന്നു താമസം. ആദായനികുതി വകുപ്പിലെ മുൻ അസിസ്റ്റന്റ് കമ്മീഷണറാണ്.  

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് മലാഡിലെ  ലൈഫ് ലൈൻ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണം. കോവിഡ് ബാധിച്ചു മഹാരാഷ്ട്രയിൽ മരിക്കുന്ന 57 മത്തെ മലയാളിയാണ് ഇദ്ദേഹം. പത്മം പിള്ളയാണ് ഭാര്യ. മക്കൾ: സരിത നായർ, ജിതിൻ പിള്ള. മരുമക്കൾ: തഹ്‌സീൻ പിള്ള, ശ്രീജിത്ത്‌ നായർ.

Tags:    
News Summary - malayalee dies at mumbai by covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.