സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി അനു ജോർജ് വീണ്ടും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രൈവറ്റ് സ്പെഷൽ സെക്രട്ടറിമാരുടെ സംഘത്തിൽ മലയാളി ഐ.എ.എസുകാരി അനുജോർജും. പുതിയ ചീഫ് സെക്രട്ടറിയായി എൻ. മുരുകാനന്ദം ചുമതലയേറ്റതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെയും നിയമിച്ചത്. ഡോ. പി. ഉമാനാഥ്, ഡോ. എം.എസ് ഷൺമുഖദാസ് എന്നിവർക്കൊപ്പം മൂന്നാമത് സെക്രട്ടറിയായാണ് അനുജോർജിനെ നിയമിച്ചിരിക്കുന്നത്.

2021ൽ സ്റ്റാലിൻ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിലെ നാലാമത് സ്പെഷൽ സെക്രട്ടറിയായി ഇവർ നിയമിക്കപ്പെട്ടിരുന്നു. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ഇപ്പോൾ ഐ.എ.എസ് തലത്തിൽ വൻ അഴിച്ചുപണി നടന്നത്. ഇതിലും അനുജോർജിനെ നിലനിർത്തുകയായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ രാഷ്ട്രീയമല്ലാത്ത കൂടിക്കാഴ്ചകളും യാത്രാപരിപാടികളും അനുജോർജായിരിക്കും നിശ്ചയിക്കുക.

കോട്ടയം പാലാ സ്വദേശിനിയാണ് അനു ജോർജ്. 2002ൽ ഇന്ത്യൻ റവന്യൂ സർവിസ് ലഭിച്ച അനു 2003ൽ 25ാം റാങ്കോടെ ഐ.എ.എസ് നേടി. ഐ.ടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭർത്താവ്.

Tags:    
News Summary - Malayali Anu George as Stalin's secretary again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.