മുംബൈ: കേരള സർക്കാറിെൻറയും മാധ്യമങ്ങളുടെയും ഇടപെടൽ ആവശ്യപ്പെട്ട് മുംബൈ ജസ്ലോക് ആശുപത്രിയിലെ മലയാളി ന ഴ്സുമാർ. പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് നഴ്സുമാർ തങ്ങളുടെ ദാരുണാനുഭവം വിവരിച്ചത്.
മൂന്ന് ഹേ ാസ്റ്റലുകളിലായി താമസിക്കുന്ന മലയാളികളടക്കമുള്ള 225 ഒാളം പേരിൽ 26 നഴ്സുമാർക്ക് കോവിഡ് ബാധിച്ചതായാണ് അധികൃതർ പറയുന്നത്. എന്നാൽ, ഈ കണക്കുകളിൽ വിശ്വാസമില്ലെന്ന് നഴ്സുമാർ പറയുന്നു. കൃത്യമായ പരിശോധനയോ പരിശോധന ഫലം രേഖാ മൂലം നൽകുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ജോലിക്ക് നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. ജോലിക്ക് എത്തിയവർക്കാകട്ടെ പ്രതിഷേധത്തെ തുടർന്നു മാത്രമാണ് വ്യക്തി സുരക്ഷ (പി.പി.ഇ) കിറ്റ് നൽകിയത്.
കോവിഡ് സംശയത്തെ തുടർന്ന് സമ്പർക്ക വിലക്കിലുള്ളവർ തന്നെയാണ് ഹോസ്റ്റലിലെ ശുചീകരണ ജോലികൾ ചെയ്യുന്നതെന്നും ഇവർ പറയുന്നു. സമ്പർക്ക വിലക്കിലാക്കാൻ ഹോസ്റ്റലിൽ നിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയവരെ പിന്നീട് ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ഇറക്കി വിട്ടതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.