മംഗളൂരു: മംഗളൂരുവിലെ കോളജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ഏഴു മലയാളി എൻജിനീയറിങ് വിദ്യാർഥികളെ മംഗളൂരു ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോക്കല്ലൂർ സ്വദേശി മുഹമ്മദ് സിനാൻ (21), രാമനാട്ടുകര സ്വദേശി ആദർശ് (20), താമരശ്ശേരി ചുങ്കം സ്വദേശി ആർ.കെ. നിഹാൽ (20), കുന്ദമംഗലം നരിക്കുനി സ്വദേശി സക്കീർ അലി (22), തൃശൂർ കുണ്ടലിയൂർ സ്വദേശി ഹഫീസ് അമീൻ (21), കണ്ണൂർ മട്ടന്നൂർ നെല്ലുന്നി സ്വദേശി കെ.പി. സുഹൈർ (21), കൊച്ചി മട്ടാഞ്ചേരി സ്വദേശി ബിഷ്റുൽ ഹാഫി (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 41,000 രൂപയുടെ 1.103 കിലോ കഞ്ചാവ്, ആഡംബര ബൈക്ക്, ആറ് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ത്രാസ്, 460 രൂപ എന്നിവ പിടിച്ചെടുത്തു. കഞ്ചാവ് വിൽക്കുന്നതിനിടെ പെരമണ്ണൂരിലെ ചെമ്പുഗുഡ്ഡെയിൽനിന്നാണ് സംഘത്തെ പിടികൂടിയത്. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ലഹരി ഉപയോഗത്തിനെതിരെ നഗരത്തിലെ സ്കൂളുകളിലും േകാളജുകളിലും ബോധവത്കരണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.