ക്വാലാലംപുർ: രാജ്യത്ത് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന ആരോപണത്തിൽ വിവാദ മതപ്രഭാഷകന് സാക്കി ര്‍ നായിക്കിനെതിരെ മലേഷ്യന്‍ അധികൃതരുടെ നോട്ടീസ്. ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ ആണ് വിശദീകരണം തേ ടിയ വിവരം പുറത്തുവിട്ടതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മലേഷ്യയിലെ ഹിന്ദുക്ക ള്‍ക്ക് മലായ് പ്രധാനമന്ത്രിെയക്കാള് വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേ ന്ദ്ര മോദിയോടാണെന്ന സാക്കിര്‍ നായിക്കിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇതേതുടർന്ന് സാക്കിര്‍ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരന് രംഗത്തെത്തി. സാക്കിര്‍ നായിക്കിനെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്ന് മന്ത്രി കുലശേഖരന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തലത്തില്‍നിന്നു തന്നെ ഉയര്‍ന്നതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ ഏജന്‍സികള്‍ മുമ്പ് രണ്ടു തവണ സാക്കിര്‍ നായിക്കിനു വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു. സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു എന്‍ഫോഴ്സ്മെൻറ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചത്.
60 ശതമാനം മുസ് ലിം ഭൂരിപക്ഷമുള്ള മലേഷ്യയിലെ ആകെ ജനസംഖ്യ 32 ദശലക്ഷമാണ്. ഇതിൽ ചൈനക്കാരും ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇന്ത്യക്കാരിൽ ഹിന്ദുക്കളാണ് കൂടുതലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.