ന്യൂഡൽഹി: രാജ്യത്ത് നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാഷ്ട്രപതിയുടെ ഓഫീസിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കണ്ടപ്പോഴാണ് മുയിസു ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം എത്രയും വേഗം നീക്കം ചെയ്യുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മുയിസു വ്യക്തമാക്കിയിരുന്നു.
മാലിദ്വീപിൽ ഇന്ത്യ സൈന്യം റഡാറുകളും നിരീക്ഷണ വിമാനങ്ങളുമാണ് ഇവർ കൈകാര്യം ചെയ്യുന്നത്. കൂടാതെ, യുദ്ധക്കപ്പലുകളിലും ഇന്ത്യൻ നാവികർ നിരീക്ഷണം നടത്തുന്നുണ്ട്.
മാലിദ്വീപിൽ നിന്നും വിദേശ സൈനികരെ പിൻവലിക്കുമെന്നത് മുഹമ്മദ് മുയിസുവിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള തന്റെ ആദ്യ പ്രസംഗത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. 45 കാരനായ മുയിസു, ചൈന അനുകൂല രാഷ്ട്രീയക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.