ഭോപ്പാൽ: മാലേഗാവ് സ്ഫോടനകേസിൽ ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂർ കോടതിയിൽ ഹാജരാവില്ല. ആരോഗ്യപരിശോധനക്കായി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നതിൽ പ്രഗ്യ ഹാജരാവില്ലെന്നാണ് വാർത്തകൾ.
കോടതിയിൽ ഹാജരാവാൻ പ്രഗ്യ എത്തുന്നതിന് മുന്നോടിയായി അവർക്കായി മുറി ഉൾപ്പടെ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഭാഷകൻ ജെ.പി മിശ്ര പറഞ്ഞു. 18ാം തീയതി മുംബൈയിലെത്തി 19ാം തീയതി കോടതിയിൽ ഹാജരാവാനായിരുന്നു ഉദ്ദേശം. എന്നാൽ, അതിനിടെ എയിംസിൽ പതിവ് പരിശോധനകൾ നടത്തണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നുവെന്ന് ജെ.പി മിശ്ര വ്യക്തമാക്കി.
കോടതിയിൽ നേരിട്ട് ഹാജരാവാൻ പ്രഗ്യ സിങ് താക്കൂർ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾക്ക് എൻ.ഐ.എ കോടതി സമൻസയച്ചിരുന്നു. ഡിസംബറിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ഇവർക്ക് സമൻസ് നൽകിയെങ്കിലും പ്രഗ്യ ഉൾപ്പടെ നാല് പേർ കോടതിയിലെത്തിയിരുന്നില്ല. തുടർന്നാണ് 19ന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.