മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ പിടികിട്ടാപ്പുള്ളികളായ രാംചന്ദ്ര കൽസങ്കര, സന്ദീപ് ഡാങ്കെ എന്നിവർ എ.ടി.എസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ജഡങ്ങൾ മുംബൈ ഭീകരാക്രമണത്തിൽ മരിച്ച അജ്ഞാതരുടെ മൃതദേഹങ്ങളെന്ന വ്യാജേന സംസ്കരിക്കുകയും ചെയ്തെന്ന അസി.പൊലീസ് ഇൻസ്പെക്ടറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് എൻ.െഎ.എയും മഹാരാഷ്ട്ര പൊലീസും. 2009ൽ സർവിസ് റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതിനു എ.ടി.എസിൽ നിന്നു സസ്പെൻഡു ചെയ്യപ്പെട്ട അസി.ഇൻസ്പെക്ടർ മഹ്ബൂബ് മുസവ്വറാണ് ആരോപണം ഉന്നയിച്ചത്.
നാസിക് സെഷൻസ് കോടതി മുമ്പാകെയായിരുന്നു ആരോപണം. 2009ൽ അന്നത്തെ ഡി.ജി.പിയെ വിവരമറിയിച്ചിട്ടും അവഗണിച്ചെന്നും മുസവ്വർ ആരോപിച്ചിരുന്നു. എന്നാൽ, തെൻറ ആരോപണങ്ങൾക്കു തെളിവ് നൽകാനോ താൻ കണ്ടെന്നുപറഞ്ഞ കൊലപാതകത്തെക്കുറിച്ചും ജഡം സി.എസ്.ടി റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ കൊണ്ടിട്ടതിെൻറയും കൃത്യമായ വിവരണം നൽകാനോ മുസവ്വറിനു കഴിഞ്ഞിട്ടില്ലെന്ന് എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.
വ്യാജ ആരോപണമാണെന്നാണ് മഹാരാഷ്ട്ര പൊലീസ് സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.