ന്യൂഡൽഹി: 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിതിന്‍റെ ജാമ്യഹരജിയിൽ സുപ്രീംകോടതി ആഗസ്റ്റ് 14ന് വാദം കേൾക്കും. ജാമ്യം അനുവദിക്കാത്ത എന്‍.ഐ.എ കോടതി ഉത്തരവിനെതിരെയാണ് പുരോഹിത് പരമോന്നത കോടതിയെ സമീപിച്ചത്.
കേസില്‍ തനിക്കുമേല്‍ ‘മോക്ക’ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി നീക്കിയെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് എന്‍.ഐ.എ കോടതിയിൽ പുരോഹിത് നേരത്തെ ഹരജി നല്‍കിയത്. സ്ഫോടനത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഏഴു വര്‍ഷമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണെന്നും പുരോഹിത് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രഥമ ദൃഷ്ട്യാ പുരോഹിതിനെതിരെ മതിയായ തെളിവുകള്‍ ഉള്ളതായി എന്‍.ഐ.എ കോടതിയിലെ വാദത്തിനിടെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മഹാരാഷ്ട്രയിലെ മാലേഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ കേണല്‍ പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാകുര്‍ എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.