മുംബൈ: 2008ല്‍ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ രണ്ടുപേര്‍ ജീവിച്ചിരിപ്പില്ളെന്ന മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍െറ മൊഴിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കേസില്‍ കുറ്റാരോപിതരായവരുടെ കുടുംബങ്ങള്‍. സോലാപുരിലെ മജിസ്ട്രേറ്റ് കോടതി മുമ്പാകെ മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍ മഹ്മൂദ് മുജാവര്‍ നല്‍കിയ മൊഴിയിലാണ് കുറ്റാരോപിതരായ സന്ദീപ് ഡാങ്കെ, രാംജി കല്‍സങ്ക്ര എന്നിവര്‍ ജീവിച്ചിരിപ്പില്ളെന്നും ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ വാദം വ്യാജമാണെന്നും അറിയിച്ചത്.
കുറ്റാരോപിതരായവരെക്കുറിച്ച് വിവരമില്ലാതായിട്ട് വര്‍ഷങ്ങളായെന്നും, മുജാവറിന്‍െറ മൊഴിയിലെ വസ്തുത അന്വേഷിക്കണമെന്നും സന്ദീപിന്‍െറയും രാംജിയുടെയും കുടുംബങ്ങള്‍ ഞായറാഴ്ച വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ളെങ്കില്‍ അദ്ദേഹത്തിന്‍െറ മൃതദേഹാവശിഷ്ടം വിട്ടുതരണമെന്ന് രാംജിയുടെ ഭാര്യ ലക്ഷ്മി ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഷാജപുര്‍ സ്വദേശിയായിരുന്നു രാംജി. മകന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയാന്‍ ഒരു അച്ഛന് അവകാശമുണ്ടെന്ന് ഇന്‍ഡോര്‍ സ്വദേശിയായ സന്ദീപിന്‍െറ അച്ഛന്‍ വി.കെ. ഡാങ്കെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.