ചണ്ഡീഗഡ്: പഞ്ചാബിെൻറ 23ാം ജില്ലയായി മാേലർകോട്ലയെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രഖ്യാപിച്ചു. തെൻറ ഈദ് ദിന സന്ദേശത്തിലാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേർകോട്ല സംസ്ഥാനത്തെ പുതിയ ജില്ലയായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മാലേർകോട്ലയിലെ ജനങ്ങൾക്ക് ജില്ല പ്രഖ്യാപനം ഈദ് സമ്മാനമായി മാറി.
ജില്ലയിൽ 500 കോടി രൂപ ചെലവിൽ മെഡിക്കൽ കോളജും വനിതാ കോളജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമെ ചരിത്രനഗരിയായ മാലേർകോട്ലയിൽ പുതിയ ബസ് സ്റ്റാൻഡ് സ്ഥാപിക്കുമെന്നും വനിതകൾ മാത്രമുള്ള പൊലീസ് സ്റ്റേഷൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളജിന് ഷേർ മുഹമ്മദ് ഖാൻ മെഡിക്കൽ എന്ന് പേരു നൽകും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തി.
മാലേർകോട്ലയിലെ 150 വർഷം പഴക്കമുള്ള മുബാറക് മൻസിൽ പാലസ് പഞ്ചാബ് സർക്കാർ നവീകരിച്ച് സംരക്ഷിക്കുമെന്നും അമരീന്ദർ സിങ് അറിയിച്ചു. മാലേർകോട്ലയിലെ അവസാന നവാബിെൻറ ഭാര്യയായ ബീഗം മുനവ്വിറുന്നിസ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിന് കത്തു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.