മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് സംഘാടകനായ ഫാഷൻ ടി.വി ചാനൽ ഇന്ത്യ മേധാവി കാഷിഫ് ഖാനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പശ്ചിമ മേഖല ഡയറക്ടർ സമീർ വാങ്കഡെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആഡംബര കപ്പലിലെ ലഹരി വിരുന്നുമായി ബന്ധപ്പെട്ട് വിവാദ 'ഡിറ്റക്ടീവ്' കെ.പി. ഗോസാവിയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടാണ് മാലിക്കിെൻറ ആരോപണം. കാഷിഫ് ഖാൻ കപ്പലിലുണ്ടെന്ന് വിവരം ലഭിച്ചിട്ടും എൻ.സി.ബി പിടികൂടിയില്ലെന്ന് മാലിക് ആവർത്തിച്ചു.
കാഷിഫും വാങ്കഡെയും തമ്മിൽ അടുത്ത ബന്ധമാണെന്ന് ആരോപിച്ച മാലിക്, ഗോവയിൽ റഷ്യൻ മയക്കുമരുന്നു മാഫിയ തഴച്ചുവളരുന്നത് കാഷിഫിെൻറ സഹായത്തോടെയാണെന്നും ഗോവ, സമീർ വാങ്കഡെയുടെ അധികാര പരിധിയിലായിട്ടും അവിടെ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു.
അതേസമയം, കോഴ വിവാദത്തെത്തുടർന്ന് സമീർ വാങ്കഡെയെ മാറ്റി എൻ.സി.ബി മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) മൂന്ന് കേസുകൾ ഒഴിവാക്കി. നേരത്തെ സമീർ അന്വേഷിച്ച ആറു കേസുകളാണ് എസ്.െഎ.ടിയെ ഏൽപിച്ചത്. ഇവയിൽ വിദേശ ബന്ധമുള്ള ആര്യൻ ഖാൻ കേസ്, മാലിക്കിെൻറ മരുമകൻ സമീർ ഖാൻ പ്രതിയായ കേസ്, നടൻ അർമാൻ കോഹ്ലി പ്രതിയായ കേസുകൾ എന്നിവ മാത്രമെ എസ്.െഎ.ടി അന്വേഷിക്കൂ.
കോഴക്കേസിൽ സാക്ഷി മൊഴി നൽകാൻ ഷാറൂഖ് ഖാെൻറ മാനേജർ പൂജ ദദ്ലാനി മുംബൈ പൊലീസിന് മുമ്പാകെ ചൊവ്വാഴ്ചയും ഹാജരായില്ല. അവർ കൂടുതൽ സമയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.