ന്യൂഡൽഹി: വടക്കു കിഴക്കൻ പാർട്ടികൾ സാധാരണയായി കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പല നേതാക്കളും ദേശീയ രാഷ്ട്രീയത്തിൽ പ്രതിജ്ഞാബദ്ധരാണ്. അവർ കോൺഗ്രസിനെയും മതേതര പാർട്ടികളെയും ജനാധിപത്യത്തെയും ഭരണഘടനയെയും പിന്തുണക്കുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി
ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട് ഇറോഡ് ഈസ്റ്റ് മണ്ഡലത്തിലെ വിജയം എല്ലാവരും പ്രതീക്ഷിച്ചതാണെന്ന് ഖാർഗെ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പാർട്ടി സ്ഥാനാർഥിക്ക് വൻ ഭൂരിപക്ഷം ലഭിക്കും. ജനങ്ങൾ ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.