ന്യൂഡൽഹി: അന്താരാഷ്ട്ര എണ്ണവിപണിയിൽ വില ഇടിഞ്ഞിട്ടും രാജ്യത്ത് എണ്ണക്കൊള്ള തുടരുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘മോദി പ്രേരിത വിലക്കയറ്റം’ ജനങ്ങൾ നിരാകരിക്കുമെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. എണ്ണക്കൊള്ളയുടെ വിശദാംശങ്ങളും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചു.
2014 മേയ് 15ന് അസംസ്കൃത എണ്ണ ബാരലിന് 107.49 ഡോളറായിരുന്നപ്പോൾ പെട്രോളിന് 71.51രൂപയും ഡീസലിന് 57.28 രൂപയുമായിരുന്നു ലിറ്റർ വില. 2024 സെപ്റ്റംബർ 16ന് ബാരൽ വില 72.72 ഡോളറിലെത്തിയപ്പോൾ പെട്രോൾ വില 94.72 രൂപയും ഡീസലിന് 87.62 രൂപയുമായി ഉയർന്നിരിക്കുന്നു. അവ യഥാക്രമം, 48.27 രൂപക്കും 69 രൂപക്കും ലഭ്യമാകേണ്ടപ്പോഴാണിത്. പത്ത് വർഷവും നൂറ് ദിവസവുമായി തുടരുന്ന ഈ കൊള്ളയിൽ കേന്ദ്രം സമ്പാദിച്ചത് 35 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.