മുംബൈ: വിജയ് മല്യ ലണ്ടൻ കോടതിയിൽ ആവശ്യപ്പെട്ടതുപോലെ ‘കാറ്റും വെളിച്ചവും’ കടക്ക ുന്ന സെൽ ഒരുക്കി ആർതർ റോഡ് ജയിൽ അധികൃതർ. 2008ൽ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ ക സബിനെ പാർപ്പിക്കാൻ പ്രത്യേകമായി നിർമിച്ച അതി സുരക്ഷ സെല്ലാണ് വിട്ടുകിട്ടിയാൽ മല്യയെ പാർപ്പിക്കാനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ ജയിലുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി തന്നെ ഇന്ത്യക്ക് വിട്ടുകൊടുക്കരുതെന്ന് മല്യ മുമ്പ് ലണ്ടൻ കോടതിയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് വിട്ടു തരുകയാണെങ്കിൽ മല്യയെ പാർപ്പിക്കാൻ പോകുന്ന സെല്ലിെൻറ വിഡിയോ ദൃശ്യം കൃത്രിമ വെളിച്ചമില്ലാതെ ഉച്ചനേരത്ത് പകർത്തി നൽകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.
ആർതർ റോഡ് ജയിലിനകത്ത് മധ്യത്തിലുള്ള ഇരുനില കെട്ടിടത്തിലെ 12 ാം ബാരക്കിെൻറ ദൃശ്യമാണ് അധികൃതർ കോടതിക്ക് നൽകിയത്. ബുള്ളറ്റ് പ്രൂഫ് സംവിധാനത്തോടെയാണ് ചുവരുകൾ നിർമിച്ചത്. മറ്റ് സെല്ലുകളുമായി ബന്ധമില്ല. തൊട്ടടുത്ത് ചെറിയ ക്ലിനിക്കുമുണ്ട്. സി.സി.ടി.വി കാമറ കണ്ണുകളുടെ കാവലിന് പുറെമ മുഴുവൻ സമയ സായുധ പൊലീസ് പട്രോളിങ്ങുമുണ്ട്. രാജ്യാന്തര നിലവാരത്തിലാണ് സുരക്ഷ സംവിധാനങ്ങളും മറ്റുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.