കൊൽക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക െതിരെയും ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യം മൊത്തം കത്തുകയാണ്. തീ ആളിക്കത്തിക്കലല്ല മറിച്ച് കെടുത്തലാണ് താങ്കളുടെ ജോലി. നിങ്ങൾ ഒരു പാർട്ടിയുടെ മാത്രം മന്ത്രിയല്ലെന്നും ഈ രാജ്യത്തിെൻറ ആഭ്യന്തര മന്ത്രിയാണെന്നും ഹൗറ മൈതാനിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ മമത, അമിത് ഷായെ ഓർമിപ്പിച്ചു.
രാജ്യത്തെ മൊത്തം തടവുകേന്ദ്രത്തിലിടാനുള്ള ബി.ജെ.പി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരുനാണയത്തിെൻറ രണ്ടുവശങ്ങളാണെന്നും അത് ബംഗാളിൽ നടപ്പാക്കില്ലെന്നും അവർ ആവർത്തിച്ചു. ആധാറും പാൻ കാർഡും പൗരത്വരേഖയാക്കി പരിഗണിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇത്രയും പണം ചെലവാക്കിയതെന്നും എല്ലാ രേഖകളും അതുമായി ബന്ധിപ്പിക്കുന്നതെന്തിനെന്നും മമത ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.